KottayamNattuvarthaLatest NewsKeralaNews

യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ

വെ​ള്ളാ​വൂ​ർ വ​ട​ക​ര അ​മ്പി​ളി​ഭ​വ​ൻ ഉ​ണ്ണി​ക്കു​ട്ട​നെ​ന്നു വി​ളി​ക്കു​ന്ന അ​നൂ​പ് ആ​ർ. നാ​യ​ർ (34), വെ​ള്ളാ​വൂ​ർ മൂ​ങ്ങാ​നി കൊ​ച്ചു​പ​റ​മ്പി​ൽ കെ.​എം. ബി​ജു (49), വെ​ള്ളാ​വൂ​ർ പാ​യി​ക്കു​ഴി പാ​യി​ക്കു​ഴി​യി​ൽ പി.​ടി. സ​തീ​ഷ് കു​മാ​ർ (40), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ പി.​ടി. സ​ന്ദീ​പ് (33), മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ർ വാ​റു​കു​ന്ന് മു​ത്തേ​ട​ത്ത് സ​ന്ദീ​പ് എം. ​തോ​മ​സ് (33) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു പേർ അറസ്റ്റിൽ. വെ​ള്ളാ​വൂ​ർ വ​ട​ക​ര അ​മ്പി​ളി​ഭ​വ​ൻ ഉ​ണ്ണി​ക്കു​ട്ട​നെ​ന്നു വി​ളി​ക്കു​ന്ന അ​നൂ​പ് ആ​ർ. നാ​യ​ർ (34), വെ​ള്ളാ​വൂ​ർ മൂ​ങ്ങാ​നി കൊ​ച്ചു​പ​റ​മ്പി​ൽ കെ.​എം. ബി​ജു (49), വെ​ള്ളാ​വൂ​ർ പാ​യി​ക്കു​ഴി പാ​യി​ക്കു​ഴി​യി​ൽ പി.​ടി. സ​തീ​ഷ് കു​മാ​ർ (40), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ പി.​ടി. സ​ന്ദീ​പ് (33), മ​ണി​മ​ല ക​രി​ക്കാ​ട്ടൂ​ർ വാ​റു​കു​ന്ന് മു​ത്തേ​ട​ത്ത് സ​ന്ദീ​പ് എം. ​തോ​മ​സ് (33) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ക്വാട്ട 10 ശതമാനം കൂടി ഉയർത്തിയേക്കും, അന്തിമ തീരുമാനം ഈ മാസം

ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടിയാണ് സംഭവം. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് മ​ണി​മ​ല മൂ​ങ്ങാ​നി ഭാ​ഗ​ത്തു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​നു സ​മീ​പം നാ​ല്പ​ത്തി​മൂ​ന്നു​കാ​ര​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​യാ​ളെ അ​സ​ഭ്യം പ​റ​യു​ക​യും സം​ഘം ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യും തു​ട​ർ​ന്ന് ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ​ക്കു നേ​രേ ഇ​വ​ർ കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​പ്പ​ർ സ്പ്രേ ​അ​ടി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളും പ്ര​തി​ക​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​വ​ർ ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. അ​നൂ​പ് ആ​ർ. നാ​യ​ർ, പി.​ടി. സ​തീ​ഷ് കു​മാ​ർ, പി.​ടി. സ​ന്ദീ​പ്, സ​ന്ദീ​പ് എം. ​തോ​മ​സ് എ​ന്നി​വ​ര്‍ മ​ണി​മ​ല സ്റ്റേ​ഷ​നി​ലെ ആ​ന്‍റീ സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.

മ​ണി​മ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി. ​ഷാ​ജി​മോ​ൻ, എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, പി.​പി. സു​നി​ൽ, സി​പി​ഒ​മാ​രാ​യ ജി​മ്മി, സാ​ജു​ദ്ദീ​ൻ, ശ്രീ​ജി​ത്ത്, അ​നി​ൽ, ശ്രീ​കു​മാ​ർ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button