KottayamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

ഡ്രോ​ൺ കാ​മ​റ വി​ദ​ഗ്ധ​നും എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ ഇ​ടു​ക്കി സ്വ​ദേ​ശി അ​ണ​ക്ക​ര കു​ന്ന​ത്ത് മ​റ്റം അ​നീ​ഷ് ആ​ന്‍റ​ണി (23) ആ​ണ് എക്സൈസ് പി​ടി​യി​ലാ​യ​ത്

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. ഡ്രോ​ൺ കാ​മ​റ വി​ദ​ഗ്ധ​നും എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​യ ഇ​ടു​ക്കി സ്വ​ദേ​ശി അ​ണ​ക്ക​ര കു​ന്ന​ത്ത് മ​റ്റം അ​നീ​ഷ് ആ​ന്‍റ​ണി (23) ആ​ണ് എക്സൈസ് പി​ടി​യി​ലാ​യ​ത്.

കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെയ്തത്. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു മ​രു​ന്നു മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ൾ. നാ​ല് ഗ്രാം ​എം​ഡി​എം​എ​യും ഇ​യാ​ളു​ടെ കൈ​യി​ൽ​ നി​ന്നും എ​ക്സൈ​സ് ക​ണ്ടെ​ത്തി.

Read Also : ചിത്രങ്ങൾ ഇനി കിടിലൻ ക്വാളിറ്റിയിൽ പകർത്താം, 64 എംബി ക്യാമറയുമായി ഐക്യുവിന്റെ പുതിയ ഹാൻഡ്സെറ്റ് എത്തി

കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ എം​ഡി​എം​എ കൈ​മാ​റാ​റു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഴ്ച​ക​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, വേ​ഷം മാ​റി എ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ക​യും, പി​ന്നീ​ട് എം​ഡി​എം​എ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ക​റു​ക​ച്ചാ​ൽ നെ​ടു​ങ്കു​ന്ന​ത്ത് വ​ച്ച് കൈ​മാ​റു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. 18-നും 23​-നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ത്ഥിക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ഇ​ര​ക​ളാ​യി​രു​ന്ന​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button