ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് ആപ്പിൾ വിലക്കേർപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വർക്കിലും ഉപയോഗിക്കരുതെന്ന് ആപ്പിൾ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർന്നേക്കാമെന്ന ആശങ്കയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
ആപ്പിൾ ജീവനക്കാർ ചാറ്റ്ജിപിടിയോ, പുറത്തുനിന്നുള്ള മറ്റ് എ.ഐ ടൂളുകളോ ഉപയോഗിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, ആപ്പിൾ എ.ഐ ടൂളുകൾ വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയിൽ ചാറ്റ്ജിപിടി വിലക്കിയത്. ആപ്പിളിനു പുറമേ, ചാറ്റ്ജിപിടിയെ നിരോധിക്കാനുള്ള നീക്കങ്ങൾ സാംസംഗും നടത്തുന്നുണ്ട്. സാംസംഗുമായി ബന്ധപ്പെട്ട സ്വകാര്യ വിവരം ചാറ്റ്ജിപിടിയിലേക്ക് അബദ്ധവശാൽ ചോർന്നതിനെ തുടർന്നാണ് സാംസംഗ് ഐ.എ ടൂളുകൾക്ക് വിലക്കേർപ്പെടുത്തിയത്.
Post Your Comments