Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

നിഫ്റ്റി 111 പോയിന്റ് നേട്ടത്തിൽ 18,314.40ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ദീർഘ നാളത്തെ ഇടവേളയ്ക്കുശേഷം വിപണിയിൽ അദാനി ഓഹരികൾ തിരിച്ചെത്തിയതോടെയാണ് സൂചികകൾ നേട്ടത്തിലേറിയത്. ബിഎസ്എഇ സെൻസെക്സ് 234 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,963.68ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 111 പോയിന്റ് നേട്ടത്തിൽ 18,314.40ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.

അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, മുത്തൂറ്റ് ഫിനാൻസ്, ഡിക്സൺ ടെക്നോളജീസ് തുടങ്ങിയവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കൈവരിച്ചത്. കൂടാതെ, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, സൺഫർമ തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലേറി. അതേസമയം, ഗ്ലാൻഡ് ഫാർമ, സിമയൻസ്, സൊമാറ്റോ, ദേവയായനി ഇന്റർനാഷണൽ, പിബി ഫിൻടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.

Also Read: അകാലനര ഇല്ലാതെ ആരോ​ഗ്യമുള്ള മുടി സ്വന്തമാക്കാൻ ചെയ്യേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button