Latest NewsNewsIndiaInternational

നരേന്ദ്ര മോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി, ഗംഭീര വരവേൽപ്പ്; വീഡിയോ വൈറൽ

പോർട്ട് മോർസ്ബിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല് തൊട്ട് വന്ദിക്കുന്ന പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്‍( എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ എത്തിയപ്പോഴായിരുന്നു ജെയിംസ് മറാപെ നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വാങ്ങിയത്. മോദിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. സൂര്യാസ്മയത്തിന് ശേഷം രാജ്യത്തിലെത്തുന്ന ഒരു നേതാവിനും ഇത്തരം സ്വീകരണം നൽകുന്ന പതിവ് അവിടെ ഇല്ല. എന്നിട്ടും മോദിയെ എല്ലാ ആചാര മര്യാദകളോടെയുംഎഫ്‌ഐപിഐസി സ്വീകരിച്ചു.

പ്രധാനമന്ത്രി മോദിയുടെ വരവിനുശേഷം, ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും രണ്ട് പ്രധാനമന്ത്രിമാരും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്‌ച പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെയ്‌ക്കും മറ്റ് പസഫിക് ദ്വീപ് നേതാക്കൾക്കുമൊപ്പം ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണത്തിനായുള്ള ഫോറത്തിന്റെ ഉച്ചകോടിയിൽ സഹ-ആതിഥേയത്വം വഹിക്കും.

മേഖലയില്‍ ചൈന സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുന്നതിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശിക്കുന്നത്. ജപ്പാനില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് മോദി പാപ്പുവ ന്യൂ ഗിനിയയിലെത്തിയത്. തിങ്കളാഴ്ചത്തെ ചർച്ചകൾ പ്രധാനമായും കാലാവസ്ഥാ വ്യതിയാനത്തിനും വികസനത്തിനും പ്രാധാന്യം നൽകും. എട്ട് വർഷം മുമ്പ് ഇന്ത്യയാണ് ഇത്തരത്തിലുള്ള അവസാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button