KeralaLatest NewsNews

പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു

ഇസ്ലമാബാദ്: പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് കപ്പൂർ സ്വദേശി മരണപ്പെട്ടു. കറാച്ചിയിലെ ജയിലിൽ വെച്ചായിരുന്നു മരണം. കപ്പൂർ അബ്‍ദുള്‍ ഹമീദിന്‍റെ മകൻ സുൾഫിക്കർ (48) ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.

പഞ്ചാബ് അതിർത്തിയിൽ വെച്ച് കൈമാറുന്ന മൃതദേഹം നാളെ  നാട്ടിലെത്തിക്കുമെന്നാണ് വിവരം. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ക്ക് ഇന്നലെ രാത്രിയാണ് സുള്‍ഫിക്കറിന്‍റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. 2018ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button