IdukkiLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ : ദുരൂഹത

പ​ടി​ഞ്ഞാ​റേ​ക്കു​ടി പൗ​ള്‍​രാ​ജി​ന്‍റെ ഭാ​ര്യ മു​രു​കേ​ശ്വ​രി(46)​യെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

രാ​ജ​കു​മാ​രി: പൂ​പ്പാ​റ​യി​ല്‍ വീ​ട്ട​മ്മ​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റേ​ക്കു​ടി പൗ​ള്‍​രാ​ജി​ന്‍റെ ഭാ​ര്യ മു​രു​കേ​ശ്വ​രി(46)​യെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തെ ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ട്ടി​ല്‍ ആണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ആ​രാ​ധ​നാ​ല​യ​ത്തി​ല്‍ പോ​യി മ​ട​ങ്ങി വ​ന്ന​തി​നുശേ​ഷം രാ​ത്രി​യി​ല്‍ ഇ​വ​രെ കാ​ണാ​താവുകയായിരുന്നു. ബ​ന്ധു​വീ​ടു​ക​ളി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ശാ​ന്ത​ന്‍​പാ​റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു.

Read Also : 16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്‍ലിം ലീഗ്

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് ഇ​വ​രു​ടെ വീ​ട്ടി​ല്‍നി​ന്നു 100 മീ​റ്റ​ര്‍ അ​ക​ലെ തു​റ​ന്നു കി​ട​ന്ന മ​റ്റൊ​രു വീ​ട്ടി​ല്‍ മു​രു​കേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ രാ​വി​ലെ കൃ​ഷിപ്പ​ണി​ക​ള്‍​ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ശാ​ന്ത​ന്‍​പാ​റ പൊ​ലീ​സ് സ്ഥലത്തെത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആരോപിച്ച് മു​രു​കേ​ശ്വ​രി​യു​ടെ ബ​ന്ധു​ക്ക​ള്‍ രം​ഗത്തെത്തി. എ​ന്നാ​ല്‍, അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നുശേ​ഷം മാ​ത്ര​മേ മ​ര​ണകാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും ശാ​ന്ത​ന്‍​പാ​റ സി​ഐ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button