കോഴിക്കോട്: മലയാള ഭാഷയുടെ പിതാവിന് അര്‍ഹമായ ആദരം നല്കാന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണെമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. തുഞ്ചത്ത് എഴുത്തച്ഛന് ആദരം നല്കാന് ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടി ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നത്.
Read Also: പ്രശസ്ത തെന്നിന്ത്യൻ നടൻ ശരത് ബാബു അന്തരിച്ചു
ഈ വിഷയത്തില്‍ മമ്മൂട്ടിക്ക് എന്ത് പറയാനുണ്ട്? മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ .അത് സ്ഥാപിക്കാന്‍ മഹാനടന് മമ്മൂട്ടി മുന്‍കൈ എടുക്കണം.അങ്ങയ്ക്ക് പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘എംടി ക്ക് സര്‍ക്കാര്‍ നല്കിയ ആദരം നന്നായി. മലയാള സാഹിത്യ കുലപതിയുടെ നവതി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഒരു ഉത്സവ മാക്കിയ സാംസ്കാരിക വകുപ്പിന് നല്ല നമസ്കാരം പക്ഷെ ഇത്തരുണത്തില്‍ ഒരു കാര്യം ഉണര്ത്തട്ടെ. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന് ആദരം നല്കാന് നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്?! തുഞ്ചന്‍പറമ്പില്‍ എഴുത്തഛന്റെ പ്രതിമ സ്ഥാപിക്കാന്‍ പിണറായിക്ക് ധൈര്യമുണ്ടോ? ഈ വിഷയത്തില്‍ മമ്മൂട്ടിക്ക് എന്ത് പറയാനുണ്ട്? പ്രതിമ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. ഇത് ഇസ്ലാമിക തീവ്രവാദികളുടെ ആശയമാണ്’.
‘ ഏത് പോലെ എന്നാല്‍ സിനിമ ഹറാമാണ് എന്ന് പണ്ട് ഇവിടെ നിലനിന്ന അന്ധവിശ്വാസം പോലെ… ഇനിയെങ്കിലും വൈകാതെ തിരൂര്‍ മുന്സിപാലിറ്റിയുടെ ഏണിക്കടിയില് പൊടി പിടിച്ച് കിടക്കുന്ന ഒരു വെങ്കല പ്രതിമയുണ്ട്. മഹാനായ ഭാഷാ പിതാവിന്റെ പ്രതിമ . അത് സ്ഥാപിക്കാന്‍ മഹാനടന് മമ്മൂട്ടി മുന്‍കൈ എടുക്കണം. അങ്ങയ്ക്ക് പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തണം. ഇത് ഒരു അപേക്ഷയാണ്….
ഇത് പോലെ പണ്ട് ലക്ഷദ്വീപിലെ ഒരു പഴയ രാഷ്ട്രീയ നേതാവ് പ്രതിമ ഇസ്ലാമിനെതിരാണെന്ന് നുണ പറഞ്ഞ് ദ്വീപില്‍ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു ….ഇന്ന് അവിടെ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. നിങ്ങള്‍ക്ക് കവരത്തിയില്‍ പോയാല്‍ കാണാം ഗാന്ധി ദിനത്തില്‍ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ചന നടത്തുന്ന നിസ്ക്കാരതഴമ്പുള്ള നല്ല മുസ്ലിം സഹോദരങ്ങളെ.’
Post Your Comments