
മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ റോസ് മല വേങ്ങവിള വീട്ടിൽ ആർ. മുരളീധരൻ (76) ആണ് മരിച്ചത്.
Read Also : നരേന്ദ്ര മോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി, ഗംഭീര വരവേൽപ്പ്; വീഡിയോ വൈറൽ
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ യൂറോളജി വാർഡിൽ ഞായറാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. ജനൽക്കമ്പിയിൽ ഷാൾ ഉപയോഗിച്ചാണ് ഇയാൾ ജീവനൊടുക്കിയത്.
രോഗികളും കൂട്ടിരിപ്പുകാരും ഉറക്കത്തിലായിരുന്നുവെങ്കിലും ശബ്ദം കേട്ട് ഉണർന്ന കൂട്ടിരിപ്പുകാർ കെട്ടഴിച്ച് അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments