ചുരുങ്ങിയ കാലയളവ് കൊണ്ട് ഇന്ത്യൻ വിപണി കീഴടക്കിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. ഹാൻഡ്സെറ്റുകളിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനാൽ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായി ഐക്യു ഇതിനോടകം മാറിയിട്ടുണ്ട്. കിടിലൻ ക്വാളിറ്റിയിൽ ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർക്ക് മിഡ്- റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഐക്യുവിന്റെ പുതിയ ഹാൻഡ്സെറ്റാണ് IQOO Z7s. നിലവിൽ, ഈ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലും ലഭ്യമാണ്. പ്രധാന ഫീച്ചറുകളെ കുറിച്ച് അറിയാം.
6.38 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷറ്റും, 360 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 695 ആണ് ഈ പുതുപുത്തൻ ഫോണിലെ ചിപ്സെറ്റ്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 44 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 4,500 എംഎഎച്ച് ആണ്. വെറും 25 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ഫോൺ ചാർജ് ചെയ്യാൻ കഴിയും.
പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് IQOO Z7s വാങ്ങാൻ സാധിക്കുക. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഹാൻഡ്സെറ്റ് 18,999 രൂപയ്ക്കും, 18 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഹാൻഡ്സെറ്റ് 19,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. കൂടാതെ, ആമസോണിലും മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മികച്ച ഓഫറുകൾ IQOO Z7s സ്മാർട്ട്ഫോണുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments