KeralaLatest NewsNews

ദ്വിദിന സന്ദർശനം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കേരളത്തിൽ

തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹത്തിന് ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. പത്‌നി സുദേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Read Also: പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച രാഖിശ്രീയുടെ മരണം; 28 കാരനായ യുവാവിനെതിരെ മാതാപിതാക്കൾ

മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, ഡിജിപി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാജ്ഭവനിലേക്ക് പോയി.

മെയ് 22 ന് രാവിലെ 10:30 ന് നിയമസഭ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് അദ്ദേഹം കണ്ണൂരിലേക്ക് പോകും. ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച ശേഷം വൈകിട്ട് 6.20ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.

Read Also: ‘സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌’: ലിനിയുടെ ഓർമ്മദിനത്തിൽ പ്രതിഭയുടെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button