അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ ഉദ്ഘാടനം ചെയ്തു. യാസ് ഐലൻഡിലെ സീവേൾഡിലാണ് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ളത്. അബുദാബി കിരീടാവകാശിയും, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
മെയ് 23 മുതലാണ് യാസ് ഐലൻഡിലെ സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികൾക്കും വിനോദത്തിനും ഷോപ്പിംഗിനുമൊക്കെയുള്ള സൗകര്യങ്ങൾ പാർക്കിലുണ്ട്.
അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈഫ് തീം പാർക്കിൽ 150 ഇനം പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയും 100,000 കടൽ ജീവികളുമുണ്ട്. ഓരോ മേഖലകളിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയർന്ന നിലവാരവും ഉപയോഗിച്ചാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതി ഉള്ളതുമായ മൾട്ടി സ്പീഷീസ് അക്വേറിയം ആണ് ഇവിടെയുള്ളത്. 25 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം ഈ അക്വേറിയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Read Also: ഐആർസിടിസി: ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ യാത്ര ആരംഭിച്ചു
Post Your Comments