Latest NewsIndiaNews

റെയിൽ ഗതാഗതത്തിന് കുതിപ്പേകാൻ വന്ദേ ഭാരത് മെട്രോ ട്രെയിനുകളും, ആദ്യമെത്തുന്നത് ഈ നഗരത്തിൽ

പ്രധാനമായും ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിട്ടാണ് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ മുംബൈയിലേക്ക് എത്തിക്കുന്നത്

രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയ വന്ദേ ഭാരത് എക്സ്പ്രസിന് പുറമേ, വന്ദേ ഭാരത് മെട്രോ ട്രെയിനുകളും പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടത്തിൽ മുംബൈ നഗരത്തിലാണ് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങുക. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലേക്ക് 238 മെട്രോ ട്രെയിനുകൾ വാങ്ങുന്നതിനുള്ള അംഗീകാരം റെയിൽവേ ബോർഡ് നൽകിയിട്ടുണ്ട്.

മുംബൈ സബർബൻ റെയിൽ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക. പ്രധാനമായും ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിട്ടാണ് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ മുംബൈയിലേക്ക് എത്തിക്കുന്നത്. ഏകദേശം 100 കിലോമീറ്റനുള്ളിലായിരിക്കും ഈ ട്രെയിനുകളുടെ പ്രവർത്തനം. നിലവിൽ, ലക്ഷക്കണക്കിന് ജനങ്ങളാണ് മുംബൈയിലെ ലോക്കൽ ട്രെയിനുകളെ ആശ്രയിക്കുന്നത്.

Also Read: ആയുസ്സ് കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ? ഇത് ശീലമാക്കിയാൽ ഗുണങ്ങളേറെ

റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും നേതൃത്വം നൽകുന്ന നഗര ഗതാഗത പദ്ധതികളായ എം.യു.ടി.പി 3, എം.യു.ടി.പി 3എ എന്നിവയ്ക്ക് കീഴിലാണ് ട്രെയിനുകൾ വാങ്ങുക. അതേസമയം, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ട്രെയിനുകളുടെ നിർമ്മാണമെന്ന് മുംബൈ റെയിൽവേ കോർപ്പറേഷൻ വക്താവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button