KeralaLatest NewsNews

കേരളത്തിലെ മരുന്ന് വിപണിയുടെ വിറ്റുവരവ് ഉയർന്നു, കഴിഞ്ഞ വർഷം മലയാളി കഴിച്ചത് കോടികളുടെ മരുന്ന്

മലയാളികൾക്ക് ആവശ്യമായ മരുന്നിന്റെ 98 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്

കേരളത്തിലെ മരുന്ന് വിപണി നേട്ടത്തിന്റെ പാതയിൽ. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം മരുന്ന് വിപണിയുടെ വിറ്റുവരവ് 11 ശതമാനം വർദ്ധനവോടെ 12,500 കോടി രൂപയാണ് ഉയർന്നത്. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിൽ കേരളത്തിന്റെ വിഹിതം 7 ശതമാനമാണ്. ഇതോടെ, രാജ്യത്തെ അഞ്ചാമത്തെ വലിയ മരുന്ന് വിപണിയായി മാറിയിരിക്കുകയാണ് കേരളം. തൊട്ടുമുന്നിലായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഉള്ളത്.

അഞ്ചാമത്തെ വലിയ മരുന്ന് വിപണിയാണ് കേരളമെങ്കിലും, മലയാളികൾക്ക് ആവശ്യമായ മരുന്നിന്റെ 98 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഡയബറ്റോളജി, കാർഡിയോളജി, ന്യൂറോ സൈക്യാട്രി, വിറ്റാമിൻ മരുന്നുകളാണ് മലയാളികൾ കൂടുതലായും കഴിക്കുന്നത്. കോവിഡ് കാലയളവിൽ കേരളീയരുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു. അക്കാലയളവിൽ 7,500 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളത്. അതേസമയം, 2021ലെ വിറ്റുവരവ് 11,100 കോടി രൂപയോളമായിരുന്നു.

Also Read: ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ചാറ്റ്ജിപിടിയുടെ ആപ്പ് എത്തി, സൗജന്യമായി ഉപയോഗിക്കാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button