CinemaMollywoodLatest NewsKeralaNewsEntertainment

മരണത്തിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ മകൾ പറഞ്ഞ ആ വാക്ക് മാത്രം മതി ഇനി ജീവിക്കാൻ: ബാല

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ ബാലയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. തന്റെ പഴയ രൂപത്തിലേക്ക് ബാല തിരിച്ച് വരികയാണ്. സർജറിക്ക് ശേഷമുള്ള തന്റെ ആരോഗ്യസ്ഥിതിയും വിശേഷങ്ങളും ബാല ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ ബാല ആവശ്യപ്പെട്ടത് മകൾ പാപ്പുവിനെ ഒരുവട്ടം കാണണമെന്നായിരുന്നു. മുൻ ഭാര്യ അമൃത ഈ ആഗ്രഹം സാധിച്ച് കൊടുക്കുകയും ചെയ്തു. ഇപ്പോഴിതാ, ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ബാല.

‘കേരളത്തിൽ ഉള്ളവർ മാത്രമല്ല ലോകം മുഴുവൻ ഉള്ളവർ എനിക്ക് വേണ്ടി പ്രാർഥിച്ചുവെന്ന് ഞാൻ മനസിലാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏകദേശം കഴിഞ്ഞതുപോലെയായിരുന്നു. അങ്ങനൊരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജിൽ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് വേണം പറയാൻ. അഭിനയത്തിലേക്കും തിരിച്ച് വരാൻ പോവുകയാണ്. രണ്ട്, മൂന്ന് പടം സൈൻ ചെയ്തു. നാൽപ്പത് ദിവസം കൊണ്ട് ഞാൻ റിക്കവറായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുപാട് നാൾ റിക്കവർ ചെയ്യാൻ സമയം വേണം. എന്റെ കാര്യത്തിൽ എല്ലാം പെട്ടന്ന് സംഭവിക്കുകയായിരുന്നു.

ആശുപത്രിയിൽ കഴിയുന്ന സമയത്ത് നിരവധി തെറ്റായ വാർത്തകൾ എന്നെ കുറിച്ച് വന്നിരുന്നു. അതിൽ ചിലത് ഞാൻ കണ്ടിരുന്നു. ഞാൻ ​ഡ്ര​ഗ്സ് യൂസ് ചെയ്യാറില്ല. പക്ഷെ ആശുപത്രിയിൽ നിന്നും വന്നശേഷം കമന്റൊക്കെ നോക്കിയപ്പോൾ ഇനി ഡ്ര​ഗ്സ് യൂസ് ചെയ്യരുതെന്ന് നിർദേശിച്ചുള്ള മെസേജുകൾ കണ്ടിരുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണ്, അത് പറയാൻ പറ്റില്ല. അസുഖത്തെ കുറിച്ച് വിവരിക്കാൻ തുടങ്ങിയാൽ പലരുടേയും പേരുകൾ പറയേണ്ടി വരും. അത് വിവാദങ്ങൾക്ക് കാരണമാകും.

അഡ്മിറ്റായപ്പോൾ പൊട്ടാസ്യം, അമോണിയം ലെവൽ വരെ മാറി കിടക്കുകയായിരുന്നു. സുഹൃത്തുക്കളാരാണെന്ന് മനസിലാക്കിയതും ആശുപത്രിയിൽ കിടന്ന സമയത്താണ്. ഉണ്ണിക്കും എനിക്കും വഴക്കുണ്ടായിരുന്നു. പക്ഷെ അവൻ ആശുപത്രിയിൽ എന്നെ കാണാൻ ഓടി വന്നു. ലാലേട്ടൻ നിരന്തരം വിളിച്ച് അവസ്ഥ അന്വേഷിക്കുമായിരുന്നു. അമ്മ സംഘടന സഹായിക്കണോയെന്ന് ചോദിച്ചിരുന്നു. പക്ഷെ സഹായം വാങ്ങിയില്ല. പാപ്പുവിനെ കണ്ടതും അവൾ പറഞ്ഞ വാക്കുകളും ഓർമയുണ്ട്. പാപ്പു കാണാൻ വന്ന സമയത്ത് ഇത് എന്റെ അവസാന നിമിഷങ്ങളാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. ഈ ലോകത്ത് ഞാൻ എന്റെ അച്ഛനെ വളരെയധികം സ്നേഹിക്കുന്നു… അതായത് ഐ ലവ് മൈ ഡാഡി സോ മച്ച് ഇൻ ദിസ് വേൾഡെന്ന് പാപ്പു പറഞ്ഞത് ഇനിയുള്ള കാലം എപ്പോഴും ഓർക്കും. ഒരുപാട് സമയം ചിലവിടാൻ ആയില്ല. എന്റെ ആരോഗ്യസ്ഥിതി ഡൌൺ ആയി കൊണ്ടിരിക്കുകയായിരുന്നു. അത് മോൾ കാണണ്ട എന്ന് വിചാരിച്ചു, എന്റെ ഓർമ്മയിൽ ബാർബി ഡോൾ പിടിച്ച മോൾ ആണ്. ഇപ്പോഴും എന്റെ വീട്ടിൽ അവൾക്കുള്ള കളിപ്പാട്ടങ്ങൾ ആണ്. അവൾ ഇത്ര പെട്ടെന്ന് വളർന്നു എന്ന് വിശ്വസിക്കാൻ വയ്യ’, ബാല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button