ബംഗളുരു: ബംഗളൂരുവിൽ മഴ ശക്തം. കനത്ത നാശനഷ്ടങ്ങളാണ് കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ ഉണ്ടായത്. നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരി ഭാനു രേഖ ആണ് മരിച്ചത്. 22 വയസായിരുന്നു. ഭാനു രേഖയുടെ കുടുംബാംഗങ്ങളെ കാണാൻ വേണ്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി.
Read Also: കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും: ഒരുമയും ഐക്യവും കൊണ്ട് നവകേരളം സാധ്യമാക്കാമെന്ന് മുഖ്യമന്ത്രി
ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ബംഗളൂരുവിൽ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നഗരത്തിൽ കെട്ടിടം ഇടിഞ്ഞും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർ ഫോഴ്സും പൊലീസും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Read Also: ജന്മദിന ആഘോഷത്തിനിടെ 16കാരന്റെ മരണം: മൃതദേഹത്തിന് അരികിൽ കണ്ണീരോടെ കേക്ക് മുറിച്ച് കുടുംബം
Post Your Comments