Latest NewsNewsBusiness

5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള വ്യാപാരിയാണോ? ആഗസ്റ്റ് 1 മുതൽ ഇ-ഇൻവോയിസ് നിർബന്ധം

2017 മുതലുള്ള റിട്ടേണുകൾ പരിശോധിച്ച ശേഷം വ്യാപാരികളുടെ പട്ടിക തയ്യാറാക്കുന്നതാണ്

രാജ്യത്ത് 5 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച്, ഈ വർഷം ഓഗസ്റ്റ് ഒന്ന് മുതലാണ് ഇ-ഇൻവോയിസ് നിർബന്ധമാക്കിയിട്ടുള്ളത്. നിലവിൽ, 10 കോടി രൂപയ്ക്കു മുകളിലുള്ള വാർഷിക വിറ്റുവരവിനായിരുന്നു ഇ-ഇൻവോയിസ് നിർബന്ധമാക്കിയിരുന്നത്.

2017 മുതലുള്ള റിട്ടേണുകൾ പരിശോധിച്ച ശേഷം വ്യാപാരികളുടെ പട്ടിക തയ്യാറാക്കുന്നതാണ്. ഇ-ഇൻവോയിസ് എടുത്തിട്ടില്ലെങ്കിൽ വ്യാപാരികൾക്ക് ഇൻപുട്ട് ക്രെഡിറ്റ് ആനുകൂല്യം ലഭിക്കില്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ 5 കോടി രൂപയ്ക്ക് മുകളിലുള്ള വിറ്റുവരവിന് ഇ-ഇൻവോയിസ് നടപ്പാക്കുമെന്ന സൂചന നൽകിയിരുന്നു. ചരക്ക് നീക്കത്തിന് മുൻപ് ഓൺലൈൻ പോർട്ടലിൽ വിവരം നൽകി ഡിജിറ്റലായി എടുക്കുന്നതാണ് ഇ-ഇൻവോയിസ്.

Also Read: 2000 രൂപ നിരോധനം കള്ളപ്പണക്കാരെയും, രാഷ്ട്രീയക്കാരെയും കൈക്കൂലി വാങ്ങി ശേഖരിച്ച ഉദ്യോഗസ്ഥരെയും ബാധിക്കും: മാത്യു സാമുവൽ

ഇ-ഇൻവോയിസ് ലഭിക്കുന്നതിനായി https://einvoice1.gst.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകി ചരക്ക് നീക്കം നടത്തുന്നതിനു മുൻപ് ഇ-ഇൻവോയിസ് എടുക്കാൻ കഴിയും. അതേസമയം, സെസ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഗുഡ്സ് ട്രാൻസ്പോർട്ടിംഗ് ഏജൻസി, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ അഡ്മിഷൻ എന്നിവയെ ഇ-ഇൻവോയിസ് പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button