
തൃശൂർ: ബസ് യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അയ്യന്തോള്‍ ഊരമ്പത്ത് വീട്ടില്‍ ദീപേഷ് കൃഷ്ണയെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അതിവേഗ സ്പെഷല്‍ കോടതി (പോക്സോ -രണ്ട്) ജഡ്ജി ജയ പ്രഭു ആണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്തപക്ഷം നാല് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2022 ആഗസ്റ്റ് 15 മുതൽ തുടർച്ചയായി മൂന്ന് ദിവസം ഇയാൾ ലൈംഗികാതിക്രമം കാണിച്ചതായാണ് കേസ്. തൃശൂര്‍ വെസ്റ്റ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍. വിജയൻ രജസ്റ്റർ ചെയ്ത കേസിൽ സബ് ഇന്‍സ്പെക്ടര്‍ ആര്.എസ്. വിനയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത ഹാജരായി. വെസ്റ്റ് സ്റ്റേഷനിലെ സി.പി.ഒ എം.ഡി. സംഗീത് പ്രോസിക്യൂഷനെ സഹായിച്ചു.
Post Your Comments