ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വനമേഖലയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്. റേഡിയോ കോളറിലെ വിവരങ്ങൾ അനുസരിച്ച്, പെരിയാർ കടുവ സങ്കേതത്തിന് സമീപമുള്ള മുല്ലക്കുടി എന്ന ഭാഗത്താണ് അരിക്കൊമ്പൻ ഉള്ളത്. പൂർണ ആരോഗ്യവാനായി മാറിയതോടെ ഒരു ദിവസം 8 കിലോമീറ്റർ വരെയാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്. ഓരോ ഘട്ടങ്ങളിലും അരിക്കൊമ്പന്റെ നീക്കങ്ങൾ കൃത്യമായി വനംവകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച മുതൽ കേരളത്തിലെയും തമിഴ്നാട്ടിലെയും അതിർത്തി വനമേഖലയിലൂടെയാണ് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്നത്. ആദ്യം കേരളത്തിലെ വനത്തിനുള്ളിൽ രണ്ട് കിലോമീറ്റർ ദൂരം പിന്നിട്ട അരിക്കൊമ്പൻ, പിന്നീട് തമിഴ്നാട് അതിർത്തിയിലെ വനമേഖല ലക്ഷ്യമിട്ടാണ് സഞ്ചരിച്ചത്. ചിന്നക്കനാലിൽ നാശം വിതച്ച അരിക്കൊമ്പനെ കഴിഞ്ഞ മാസം അവസാനത്തോടെയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്.
Post Your Comments