
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുലശേഖരം സ്വദേശി അഭിഷേകിനെയാണ് (21) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്.
Read Also : വഴിയാത്രക്കാരിയായ നേഴ്സിന് നേരെ പെട്ടിഓട്ടോയിലിരുന്ന് നഗ്നതാ പ്രദർശനം: പഴക്കച്ചവടക്കാരൻ അറസ്റ്റിൽ
മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments