കാഞ്ഞങ്ങാട്: വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് യുവതികളെ കാണാതായതായി പരാതി. ആശുപത്രിയിലേക്ക് പുറപ്പെട്ട മുറിയനാവിയിലെ 20കാരിയായ ജീവനക്കാരിയാണ് കാണാതായവരിൽ ഒരാൾ
കഴിഞ്ഞദിവസം രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. നോര്‍ത്ത് കോട്ടച്ചേരിയിലെ ആശുപത്രി ജീവനക്കാരിയാണ്. വീട്ടുകാരുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
മലപ്പുറം കോട്ടക്കലില്‍ നിന്നും അമ്മക്കൊപ്പം വന്ന് കാഞ്ഞങ്ങാട് ബസിറങ്ങിയ മകളെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20കാരിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30-നാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയത്. ഇറങ്ങിയ ഉടന്‍ യുവതിയെ കാണാതാവുകയായിരുന്നു. അതിനിടെ കണ്ണൂര്‍ സ്വദേശിയുടെ കൂടെ പോയതായി സംശയമുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
കീഴൂര്‍ സ്വദേശിനിയായ 22കാരിയെ കാണാതായതായിട്ടാണ് മറ്റൊരു പരാതി. കഴിഞ്ഞ ദിവസം രാവിലെ നാലിനും ആറിനുമിടയിലാണ് കാണാതായത്. അതേസമയം, കൂടെ ജോലി ചെയ്യുന്ന ഇരിട്ടി സ്വദേശിയായ യുവാവിന്റെ കൂടെ പോയതായാണ് സംശയം. ബന്ധുക്കളുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments