Latest NewsNewsBusiness

ആഗോള വിപണിയിൽ ഉണർവ്! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

നിഫ്റ്റി 43.45 പോയിന്റ് നേട്ടത്തിൽ 18,203.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഗോള വിപണി ഉണർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 297.94 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,729.68-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 43.45 പോയിന്റ് നേട്ടത്തിൽ 18,203.40-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡെറ്റ് സീലിംഗ് വിഷയത്തിൽ അമേരിക്കയിൽ ജോ ബൈഡൻ സർക്കാറിന് അനുകൂലമായി സമവായമുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരികൾ മുന്നേറിയത്.

ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റ മോട്ടേഴ്സ്, ടെക് മഹീന്ദ്ര, എച്ച്.എസി.എൽ ടെക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഗ്ലാൻസ് ഫാർമ, സിയമെൻസ്, ഹണിവെൽ ഓട്ടോമേഷൻ, ബന്ധൻ ബാങ്ക്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്: ആക്രമണം മദ്യലഹരിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button