Latest NewsNewsBusiness

അദാനി വിവാദം: സെബിക്ക് വീഴ്ച സംഭവിച്ചിട്ടില്ല, റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധസമിതി

ജസ്റ്റിസ് എ.എം സപാരയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്

അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് മിനിമം ഷെയർ ഹോൾഡിംഗ് ഉറപ്പാക്കുന്നതിൽ സെബിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധസമിതി വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി ആറംഗ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വിവാദം സംബന്ധിച്ച് അന്വേഷണം നടത്താൻ സെബിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് വിവാദമായതോടെ സെബിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്. ജസ്റ്റിസ് എ.എം സപാരയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓഹരി വില കൂട്ടിക്കാണിക്കുന്നത് തടയുന്നതിനുള്ള നടപടികൾ സെബി സ്വീകരിച്ചിട്ടുണ്ടെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 2023 ജനുവരിയിലാണ് ഓഹരി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്.

Also Read: 2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ: അച്ചടി നിർത്തിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button