റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസിയ്ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് അപകടം ഉണ്ടായത്. ‘മൗലാന മദീന സിയാറ’ ഏജൻസി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദർ മുസ്ലിയാർ (50) ആണ് മരിച്ചത്. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ കാറിടിച്ചാണ് മരണം സംഭവിച്ചത്. സന്ദർശകരുമായി ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കുടുംബത്തോടൊപ്പം തായിഫിൽ എത്തിയത്. രണ്ട് ബസുകളിലായാണ് സന്ദർശകർ എത്തിയത്.
Read Also: കോട്ടയത്ത് യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവം: ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തിൽ വന്ന കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ചു പോയ ഖാദർ മുസ്ലിയാർക്ക് ഗുരുതര പരിക്കേറ്റു. ഭാര്യയുടേയും മക്കളുടേയും മുന്നിൽവെച്ചായിരുന്നു അപകടം. ചരിത്രസ്ഥലങ്ങളുടെ പ്രാധാന്യം സന്ദർശകർക്ക് വിശദീകരിച്ചു നൽകിയശേഷം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ വാഹനം പാഞ്ഞുവരുന്നത് കണ്ട് പിന്നോട്ട് വരാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു.
Post Your Comments