കാട്ടാക്കട: സിവിൽകേസ് കോടതിയിൽ ഇരിക്കെ കാട്ടാക്കട കട്ടയ്ക്കോട് ബഥനിപുരത്ത് വീട് കയറി ആക്രമണം. കട്ടയ്ക്കോട് ബഥനിപുരം ശ്രുതി ഭവനിൽ സെലിൻഷിയർസിംഗിന്റെ വീട്ടിലാണ് ആക്രമണം നടന്നത്
ഇന്നലെ ഉച്ചക്കാണ് സംഭവം. രണ്ടംഗ സംഘം വീട്ടിനകത്ത് കയറി സെലിൻഷിയർ സിംഗിനെ അസഭ്യം പറയുകയും ഭാര്യ ഡൈമ ജോസഫിനെ ആക്രമിക്കുകയും ചെയ്ത സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. തുടർന്ന്, കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. വഴി സംബന്ധിച്ച് പ്രതികളുമായി തർക്കമുള്ളതും അതിന്റെ കേസ് കോടതിയിൽ നടന്നുവരികയുമാണ്.
Read Also : ‘എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമം’: ജന്മനാടിനെയും നാട്ടുകാരെയും നവ്യ അപമാനിച്ചെന്ന് സോഷ്യൽ മീഡിയ
എന്നാൽ, ആക്രമണത്തിന് മുൻപ് എതിർകക്ഷികൾ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എസ്എച്ച്ഒ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും വഴി ഉടൻ നൽകണമെന്ന് പറയുകയും രോഗിയായ വീട്ടുടമയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തുവെന്ന് വീട്ടുകാർ പറഞ്ഞു. എസ്എച്ച്ഒ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയപ്പോൾ വീട്ടുടമയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ആക്രമണം നടക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെങ്കിലും ആരും വന്നില്ലെന്നും പരാതിയിൽ പറയുന്നു.
Post Your Comments