ബിഗ് ബോസ് സീസൺ ഫൈവിൽ നിന്ന് പുറത്താക്കപ്പെട്ട ഡോക്ടർ റോബിൻ രാധാകൃഷ്ണന് തകർപ്പൻ വരവേൽപ്പ് നൽകി പ്രതിശ്രുത വധു ആരതി പൊടി. റോബിൻ ഷോയിലേക്ക് അതിഥിയായി പോയപ്പോഴും ആരതി ആശംസകൾ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഓള്‍ ദി ബെസ്റ്റ് ഡിയര്‍. നിങ്ങളുടെ പരാജയത്തില്‍ പൊട്ടിച്ചിരിക്കുന്നവരെ അവഗണിക്കുക. വിജയത്തിലേക്ക് കുതിക്കുക. നിങ്ങളുടെ ചെറിയ പരാജയം അവരെ അത്ര സന്തോഷിപ്പിക്കുന്നുവെങ്കില്‍ നിങ്ങളുടെ വിജയം അവരെ എത്ര വിഷമിപ്പിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ വിജയത്തിന്‍ മേലുള്ള അവരുടെ വേദന നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും’, എന്നായിരുന്നു ആരതി കുറിച്ചത്.
എന്നാൽ, ഷോയ്ക്കിടെ റോബിൻ ബിഗ് ബോസിനെ വെല്ലുവിളിച്ചതോടെ പുറത്താക്കപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ മുമ്പൊരു അഭിമുഖത്തിൽ റോബിനെ കുറിച്ച് ആരതി പൊടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റോബിൻ ചില സമയത്ത് ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറാറുള്ളതെന്നാണ് ആരതി പൊടി റോബിനൊപ്പം കൗമുദി മൂവീസിന്റെ അഭിമുഖത്തിൽ സംസാരിച്ച് പറഞ്ഞത്.
‘ചേട്ടൻ ടോക്സിക്കാണെന്ന് തോന്നിയിട്ടില്ല. ചെറിയ കുട്ടികളെപ്പോലെയാണെന്നാണ് തോന്നിയത്. എന്റെ അത്ര പോലും മെച്വേർ അല്ല ചില സമയത്ത്. വലിയ ഫ്രണ്ട്സ് സർക്കിൾ ഇല്ല ചേട്ടന്. എന്റെ ഫ്രണ്ട്സാണ് ചേട്ടന്റെയും ഫ്രണ്ട്സ്. ചേട്ടന് നല്ല ഹെൽപ്പിങ് മെന്റാലിറ്റിയാണ്. സൈലന്റായി അത് ചെയ്യാറുണ്ട്. എന്നെ ട്രീറ്റ് ചെയ്യുന്നത് പോലെ തന്നെയാണ് എന്റെ ഫ്രണ്ട്സിനേയും ഫാമിലിയേയും ട്രീറ്റ് ചെയ്യുന്നത്. ഞാൻ വൈലന്റായിട്ടുള്ള ആളാണെന്ന് ചേട്ടന് അറിയില്ല. എന്റെ കംഫർട്ട് സോണിൽ എത്തി കഴിഞ്ഞാൽ ഞാൻ കുറച്ച് വൈലന്റാണ്. അതുകണ്ട് ചേട്ടൻ ഞെട്ടാറാണ് പതിവ്’, ആരതി പറഞ്ഞു.
Post Your Comments