കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സ്വര്‍ണവില കുറയുന്നത്. മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്.
വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ്, പവന് 44,640 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. 5,580 രൂപയാണ് ഗ്രാമിന് ഇന്നത്തെ വിപണി വില.
മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ 45000-ത്തിന് താഴെ എത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Post Your Comments