കണ്ണൂർ; കര്‍ണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരളം മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെതിരെ ഇ.പി. ജയരാജന്‍. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുമ്പോഴും പിണറായി വിജയന് മാത്രം ക്ഷണമില്ല. ഇതാണ് സി പി എമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും, ഈ നിലപാടാണെങ്കില്‍ കര്‍ണാടകയില്‍ അധികനാള്‍ കോൺഗ്രസ് ഭരിക്കില്ലെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായിക്ക് ക്ഷണമില്ലാത്തത് ശരിയായ സമീപനമല്ലെന്ന് പ്രകാശ് കാരാട്ടും പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് സങ്കുചിത താല്‍പര്യങ്ങള്‍ അവസാനിപ്പിക്കണം. യച്ചൂരി പങ്കെടുക്കും, വിശാല മതേതരസഖ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലുങ്കാന മുഖ്യമന്ത്രിക്ക് കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഓഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് എന്നിവരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷിയോഗശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രാജഭവനിലേക്ക് പോയി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും.
Post Your Comments