Latest NewsKeralaNews

ലഹരി വിൽപ്പനയ്ക്ക് ചുക്കാൻ പിടിച്ചത് ഷംസീർ, സ്ത്രീകളെയും വിദ്യാർത്ഥികളെയും ചാക്കിട്ട് പിടിക്കുന്നത് അമ്മു

കൊ​ച്ചി: രാ​സല​ഹ​രി​യു​മാ​യി യുവതിയും യുവാവും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി ഷം​സീ​ര്‍ (31), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പ്രി​ല്‍​ജ (23) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇക്ക, അമ്മു എന്നാണ് ഇവർ മറ്റുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. പ്ര​തി​ക​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ ഏ​റെ​യും സ്ത്രീ​ക​ളും വിദ്യാർത്ഥികളും ആണെന്ന് പോലീസ്.

ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് വീ​ര്യം​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 13.91 ഗ്രാം ​പെ​ട്ട പി​ടി​കൂ​ടി. ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഇ​ക്ക, അ​മ്മു എ​ന്നാ​ണ് ഇ​രു​വ​രും അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ര്‍ വീ​ട് എ​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ല​ഹ​രി ചെ​റി​യ അ​ള​വു​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

ഇ​വ​രു​ടെ ക​സ്റ്റ​മേ​ഴ്‌​സ് വ​ല​യ​ത്തി​ല്‍ ഏ​റെ​യും സ്ത്രീ​ക​ളും ​വിദ്യാർത്ഥികളും ആണ്. ലഹരി എത്തിക്കുന്നത് ഇക്ക ആണെങ്കിൽ, ഇത് വിൽക്കാൻ കസ്റ്റമേഴ്‌സിനെ ചാക്കിട്ട് പിടിക്കുന്നത് അമ്മു ആണ്. തൃ​ക്കാ​ക്ക​ര പോ​ലീ​സും യോ​ദ്ധാ​വ് സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button