കൊച്ചി: രാസലഹരിയുമായി യുവതിയും യുവാവും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശി പ്രില്‍ജ (23) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇക്ക, അമ്മു എന്നാണ് ഇവർ മറ്റുള്ളവർക്കിടയിൽ അറിയപ്പെട്ടിരുന്നത്. പ്രതികളുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാർത്ഥികളും ആണെന്ന് പോലീസ്.
ഇവരുടെ പക്കല്‍നിന്ന് വീര്യംകൂടിയ മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 13.91 ഗ്രാം പെട്ട പിടികൂടി. ലഹരി ഉപയോക്താക്കള്‍ക്കിടയില്‍ ഇക്ക, അമ്മു എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. ഭാര്യാ ഭര്ത്താക്കന്മാര് എന്ന വ്യാജേനയാണ് ഇവര്‍ വീട് എടുത്ത് താമസിച്ചിരുന്നത്. ബംഗളൂരുവില്‍നിന്ന് കൊണ്ടുവരുന്ന ലഹരി ചെറിയ അളവുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി.
ഇവരുടെ കസ്റ്റമേഴ്സ് വലയത്തില്‍ ഏറെയും സ്ത്രീകളും വിദ്യാർത്ഥികളും ആണ്. ലഹരി എത്തിക്കുന്നത് ഇക്ക ആണെങ്കിൽ, ഇത് വിൽക്കാൻ കസ്റ്റമേഴ്സിനെ ചാക്കിട്ട് പിടിക്കുന്നത് അമ്മു ആണ്. തൃക്കാക്കര പോലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments