തിരുവനന്തപുരം: ബസില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരെ ശക്തിയായ പ്രതികരിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംഭവം അറിഞ്ഞയുടനെ പെണ്‍കുട്ടിക്ക് പിന്തുണ നല്കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്രദീപ്, സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു.
Post Your Comments