
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, സ്വർണത്തിന്റ ഇന്നത്തെ വിപണി വില 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5,610 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം വരെ ഒരു ഔൺസ് സ്വർണത്തിന് 2,000 ഡോളറിന് മുകളിലായിരുന്നു വില. നിലവിൽ, ഔൺസിന് 1,982.11 ഡോളറിലേക്കാണ് വില ചുരുങ്ങിയത്. ആഗോള വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങൾ ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കാറുണ്ട്. അതേസമയം, ആഗോള വിപണിയിലെ വിലയിടിവ് പരിഗണിക്കുമ്പോൾ പ്രാദേശിക വിപണികളിലെ ഇടിവ് നാമമാത്രമാണ്.
Also Read: ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി സ്വര്‍ണക്കടത്ത്; ദമ്പതിമാര്‍ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു പവൻ വെള്ളിയുടെ ഇന്നത്തെ വിപണി വില 78.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 630.40 രൂപയും, 10 ഗ്രാം വെള്ളിക്ക് 788 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി കിലോയ്ക്ക് 78,800 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments