ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പരസ്യമായി അശ്ളീല പ്രവൃത്തികൾ ചെയ്യുന്ന യുവാക്കളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. മെട്രോയിൽ സഹയാത്രക്കാർ നോക്കിനിൽക്കെ പരസ്യമായി സ്വയംഭോഗത്തിൽ ഏർപ്പെട്ടയാളുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി. ഇപ്പോഴിതാ, ഇയാളുടെ ഫോട്ടോ പുറത്തുവിട്ട് യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് പോലീസ്.
ഡൽഹി മെട്രോയിലെ സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്യുന്ന ആളെ തിരിച്ചറിയാൻ പൊതുജന സഹായം തേടി ഡിസിപി മെട്രോയുടെ ട്വീറ്റ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി. ‘ഇയാൾക്കെതിരെ കേസ് രാജിസ്റ്റർ ചെയ്യണം. ഇയാളെ അറിയാവുന്നവർ ദയവായി SHO IGIA മെട്രോയെ 8750871326 അല്ലെങ്കിൽ 1511 (കൺട്രോൾ റൂം) അല്ലെങ്കിൽ 112 (പോലീസ് ഹെൽപ്പ്ലൈൻ) എന്ന നമ്പറിൽ അറിയിക്കുക. വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും’, ഡിസിപി ട്വീറ്റ് ചെയ്തു.
ഡൽഹി മെട്രോയ്ക്കുള്ളിൽ ഒരാൾ സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറലായതോടെ മെട്രോ കോച്ചുകൾക്കുള്ളിൽ സുരക്ഷ വർധിപ്പിക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചു. സംഭവത്തിൽ പോലീസ് സ്വമേധയാ നടപടിയെടുക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതികരിച്ച് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ രംഗത്തെത്തി. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ് എന്ന് പറഞ്ഞ സ്വാതി, പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments