Latest NewsNewsIndia

സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് ഇത്ര പ്രശ്നം: സുദീപ്‌തോ സെന്‍

ഇസ്ലാം മതത്തിനായി ചെയ്തിരിക്കുന്നത് മഹത്തായ സേവനം: സുദീപ്‌തോ സെന്‍

ന്യൂഡല്‍ഹി: ദി കേരള സ്‌റ്റോറി ഇറങ്ങി രണ്ടാഴ്ചയായിച്ചും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. സിനിമയിലൂടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന വാദം തള്ളി കൊണ്ട് സുദീപ്‌തോ സെന്നും നിര്‍മ്മാതാവ് വിപുല്‍ ഷോയും രംഗത്തെത്തിയിരിക്കുകയാണ്.

Read Also: കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍

‘കേരള സ്റ്റോറി’ സിനിമ ഒരുക്കി യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഇസ്ലാം മതത്തിന് ചെയ്തിരിക്കുന്നത് വലിയ സേവനമാണെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് ഇത്ര പ്രശ്‌നം എന്നാണ് നിര്‍മ്മാതാവ് ചോദിച്ചിരിക്കുന്നത്.

‘ഷോലെയിലെ വില്ലന്‍ ഗബ്ബര്‍ സിംഗ് ആയിരുന്നു. അതിനര്‍ത്ഥം രമേഷ് സിപ്പി സാബ് സിംഗ് സമൂഹത്തിനെതിരാണെന്നാണോ? സിങ്കം എന്ന സിനിമയിലെ വില്ലന്‍ ഒരു ഹിന്ദുവായിരുന്നു. അതിര്‍ത്ഥം ഹിന്ദുക്കളെല്ലാം മോശക്കാരാണെന്നല്ലല്ലോ. ഞങ്ങളുടെ കാര്യത്തില്‍ മാത്രം ഇങ്ങനെ പക്ഷപാതപരമായി പെരുമാറുന്നത് എന്തുകൊണ്ടാണ്?’ – സുദീപ്തോ സെന്‍ ചോദിച്ചു.

‘തീവ്രവാദത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, നമ്മള്‍ ഒരു മതത്തെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്ന് ഊഹിക്കുന്നത് ശരിയല്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഇസ്ലാം മതത്തിന് ചെയ്തിരിക്കുന്നത് വലിയ സേവനമാണ്’ സംവിധായകന്‍ പറഞ്ഞു.

‘കുറ്റവാളികളെ കുറിച്ച് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ. അതിനീ വിദ്വേഷം എന്തിനാണ്? സിനിമ ചിത്രീകരിച്ചിരിക്കുന്നത് 3 സ്ത്രീകളിലൂടെയാണ്. 32,000 സ്ത്രീകളുടെ കഥയാണ് ഞങ്ങള്‍ പറഞ്ഞിട്ടുള്ളത്. 32,000 എന്ന കണക്കില്‍ മാത്രം ശ്രദ്ധിച്ച് ഞങ്ങളെ ആക്ഷേപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. 3 സ്ത്രീകളിലൂടെ 32,000 സ്ത്രീകളുടെ കഥ പറയുകയാണെന്നാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്’. വിപുല്‍ ഷാ പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button