MollywoodLatest NewsKeralaCinemaNewsEntertainment

‘2018 സിനിമയിൽ നിങ്ങൾ ഈ രംഗം മറന്നതോ? അതോ ബോധപൂർവ്വം ഒഴിവാക്കിയതോ?; ജൂഡിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ

കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ വിമർശനവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു. പ്രളയകാലത്ത് എല്ലാത്തിനും മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രിയെയും, പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സർക്കാർ സംവിധാനങ്ങളെയും ജൂഡ് സിനിമയിൽ കാണിച്ചില്ലെന്നും സി.പി.എമ്മുകാർ ആരോപിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിയെ പവർഫുൾ ആയ ഒരാളായി കാണിച്ചില്ലെന്ന വാദവും ഇവർ ഉന്നയിച്ചു.

ചിത്രത്തിൽ പള്ളീലച്ചന്റെ വാക്കുകൾ കേട്ടാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത്. എന്നാൽ, കേരളത്തിലെ മത്സ്യത്തൊഴിലാളികൾ 2018 ൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിന്മേൽ ആണെന്ന സത്യം ജൂഡ് മറച്ചുവെച്ചുവെന്നാണ് സൈബർ സഖാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം, മറ്റൊരു സംഭവത്തെയും സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. പ്രളയകാലത്തെ ഹീറോ ആയിരുന്ന ജെയ്‌സിലിന്റെ ‘വൈറൽ ചിത്രം’ സിനിമയിൽ എവിടെയും കണ്ടില്ലെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് കയറാന്‍ കുനിഞ്ഞു നിന്ന് മുതുക് ചവിട്ടുപടിയായി നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ് ജെയ്‌സല്‍. 2018-ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ജെയ്‌സല്‍ വാര്‍ത്തകളിലിടം നേടിയത്. പ്രളയത്തില്‍ കുടുങ്ങിയവരെ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഈ ദൃശ്യം ജൂഡ് കണ്ടില്ലെന്ന് നടിച്ചതാണോ അതോ, മനഃപൂർവ്വം സിനിമയിൽ ഉൾപ്പെടുത്താതിരുന്നതാണോ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button