തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പിൽ വീട്ടിൽ സാബു വർഗീസാ(45)ണ് പിടിയിലായത്.
Read Also : മെട്രോയിൽ ആളുകൾ നോക്കിനിൽക്കെ പരസ്യമായി സ്വയംഭോഗം; യുവാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്
സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് കടപ്ര സ്വദേശി അലക്സ് സി. സാമുവൽ നൽകിയ പരാതിയിൽ പന്തളത്തു നിന്നാണ് പുളിക്കിഴ് എസ്ഐ ജെ. ഷെജീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. വിദേശ ജോലിക്കായി പണം നൽകിയവർ ഫോണിൽ ബന്ധപ്പെടുമ്പോൾ ഡൽഹിയിലാണ് എന്ന മറുപടിയാണ് സാബു വർഗീസ് നൽകിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പന്തളത്ത് ഉള്ളതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പിടിയിലായ സാബു വർഗീസ് നിരവധി പേരിൽ നിന്നു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് ചോദ്യം ചെയ്യലിൽ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments