കോഴിക്കോട്: ഐ ജി പി വിജയന് സസ്പെൻഷൻ. എലത്തൂർ ട്രെയിൻ ആക്രമണ കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന എടിഎസ് സ്‌ക്വാഡിന്റെ തലവനായിരുന്നു പി വിജയൻ. എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ ലഭിച്ചിട്ടുള്ളത്.
അന്വേഷണവുമായി ബന്ധമില്ലാത്ത ഐജി പി വിജയൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെതിരെ എഡിജിപി എംആർ അജിത് കുമാറാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി വിജയനെതിരെ നടപടി സ്വീകരിച്ചത്. കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു ഏലത്തൂർ ട്രെയിൻ ആക്രമണ കേസ് ആദ്യം അന്വേഷിച്ചത്. ഐജി പി വിജയനായിരുന്നു ഇതിന്റെ ചുമതല. കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.
Read Also: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അതിക്രമം: യുവാവിനെതിരെ കേസ്
Post Your Comments