
മഹാരാഷ്ട്ര: മദ്യത്തിനും കഞ്ചാവിനും അടിമയായ 35 കാരനെ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ആണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചു.
കഴിഞ്ഞ മേയ് 15നായിരുന്നു സംഭവം. കുടുംബവുമായുള്ള തർക്കത്തെ തുടർന്ന് വയലിൽ വച്ചാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്.
പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചു. ചൊവ്വാഴ്ചയോടെ ഇയാൾ മരിച്ചതായി കുടുംബം മനസിലാക്കി. മർദനത്തെ തുടർന്നുണ്ടായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം കത്തിക്കുകയായിരുന്നു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments