KollamKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ മ​ർദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് പിടിയിൽ

ച​വ​റ ശ്രീ​നി നി​വാ​സി​ൽ ശ്രീ​നി​യാ​ണ്​ (41) പി​ടി​യി​ലാ​യ​ത്

ച​വ​റ: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ മ​ർദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ ച​വ​റ പൊ​ലീ​സിന്റെ​ പി​ടി​യി​ൽ. ച​വ​റ ശ്രീ​നി നി​വാ​സി​ൽ ശ്രീ​നി​യാ​ണ്​ (41) പി​ടി​യി​ലാ​യ​ത്.

മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണെന്ന് നാട്ടുകാർ പറഞ്ഞു. ഇ​യാ​ൾ​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​തി​നെ തു​ട​ർ​ന്ന്​ കി​ട്ടി​യ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക പി​താ​വ്​ വാ​സു​ദേ​വ​ൻ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന വി​രോ​ധ​ത്താ​ലാ​ണ് 70 വ​യ​സ്സു​കാ​ര​നെ പു​ല​ർ​ച്ച ര​ണ്ടോ​ടെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഉ​റ​ങ്ങി​ക്കി​ട​ന്ന പി​താ​വി​നെ ഇ​യാ​ൾ ക​ട്ടി​ൽ​നി​ന്ന്​ പൊ​ക്കി​യെ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു.

Read Also : വിവാഹബന്ധം വേർപെടുത്താൻ ഭാര്യ ആവശ്യപ്പെട്ടത് ഒരു കോടി: മുപ്പത്തഞ്ചുകാരിയെ ക്വട്ടേഷൻ നല്‍കി കൊലപ്പെടുത്തി ഭർത്താവ്

വീ​ഴ്ച​യി​ൽ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ച് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ന്ന പി​താ​വി​നെ ത​ടി​ക്ക​ഷ​ണം കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു. മ​ർ​ദ്ദന​ത്തി​ൽ ത​ല​യി​ൽ മു​റി​വും തോ​ളെ​ല്ലി​ന് പൊ​ട്ട​ലും സം​ഭ​വി​ച്ചു. പ്ലാ​സ്റ്റി​ക്ക് ക​സേ​ര ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് പ​ല​ത​വ​ണ അ​ടി​ച്ചു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പി​താ​വി​നെ പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ചേർന്നാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. തു​ട​ർ​ന്ന്, പ്ര​തി​യു​ടെ മാ​താ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ അ​റ​സ്റ്റ്.

ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ വി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നൗ​ഫ​ൽ, മ​ദ​ന​ൻ, എ​സ്.​സി.​പി.​ഒ ഹ​രി​ലാ​ൽ, സി.​പി.​ഒ വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​​ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button