Latest NewsIndiaNews

വിവാഹച്ചടങ്ങിനിടെ വിഷം കുടിച്ച് വരൻ മരിച്ചു, പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിൽ

മധ്യപ്രദേശ്: വിവാഹത്തിനിടെ വിഷം കുടിച്ച് വരൻ മരിച്ചു. പിന്നാലെ വധുവും വിഷം കുടിച്ച് ഗുരുതരാവസ്ഥയിലായി. മധ്യപ്രദേശിലെ ഇൻഡോറിൽ ചൊവ്വാഴ്ചയാണ് സംഭവം. കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് താൻ വിഷം കഴിച്ചുവെന്ന് 21 കാരനായ വരൻ വധുവിനെ അറിയിക്കുന്നത്. പിന്നാലെ വധുവും വിഷം കുടിക്കുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും വരന്റെ ജീവൻ രക്ഷിക്കാനായില്ല. 20കാരിയായ വധു അതീവ ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ കുറച്ച് ദിവസമായി വിവാഹത്തിനായി യുവതി യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. യുവാവ് രണ്ട് വർഷത്തെ സമയം ചോദിച്ചതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടുവെന്ന് വരന്റെ കുടുംബം പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button