Latest NewsNewsIndia

യുകെജി വിദ്യാർത്ഥിയെ ട്യൂഷൻ ടീച്ചർ തല്ലി പരിക്കേൽപ്പിച്ചു, പരാതിയുമായി മാതാപിതാക്കള്‍ 

മുംബൈ: യുകെജി വിദ്യാർത്ഥിയെ ചൂരല്‍ കൊണ്ട്‌ മർദ്ദിച്ച സംഭവത്തില്‍ ട്യൂഷൻ ടീച്ചർക്കെതിരെ കേസ്. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കുട്ടി ശരിയായ രീതിയിൽ വാക്കുകൾ ഉച്ചരിച്ചില്ലെന്ന് പറഞ്ഞ് ടീച്ചർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു.

ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിയ്‌ക്ക് ട്യൂഷൻ എടുത്തിരുന്നത്. സൺഡേ, മൺഡേ എന്നീ വാക്കുകൾ ശരിയായ രീതിയിൽ ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. അദ്ധ്യാപികയുടെ ചൂരൽ കൊണ്ടുള്ള അടിയിൽ കുട്ടിയ്‌ക്ക് ക്രൂരമായി പരിക്കേൽക്കുകയായിരുന്നു. കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തിന് പിന്നാലെ മാതാപിതാക്കളാണ് ടീച്ചർക്കെതിരെ പോലീസിൽ പരാതി നൽകിയത്. കുട്ടിയെ മനഃപൂർവ്വം ഉപവ്രിക്കുകയായിരുന്നുവെന്ന് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button