വ്യാപാരത്തിന്റെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 371.83 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,560.64-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 104.75 പോയിന്റ് നഷ്ടത്തിൽ 18,181.75- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, റിയാൽറ്റി ഓഹരികളിൽ ഉണ്ടായ കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്നാണ് സൂചികകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. എസ്എംസിജിയും വാഹനവും ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നഷ്ടത്തിലാണ്. എൽഐസി ഹൗസിംഗ് ഫിനാൻസ്, ഒബ്റോയ് റിയാൽറ്റി, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയുടെ ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടത്. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, ഭാരതി എയർടെൽ, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് നേട്ടത്തിലേറിയത്.
Post Your Comments