തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച യുവാവ് പൊലീസ് പിടിയിൽ. പൂജപ്പുര സ്വദേശി ശബരി (19) ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ദേവിക കൊലക്കേസ്; പ്രതി പറഞ്ഞത് കള്ളം? ഒന്നിച്ചുകഴിയണമെന്ന് വാശി പിടിച്ചത് യുവാവ്? – പകയ്ക്ക് കാരണമിത്
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് സംഭവം. വാഹനാപകടത്തെ തുടർന്ന്, പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സക്കെത്തിയതായിരുന്നു യുവാവ്. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ലീമോഹനോട് അധിക്ഷേപിച്ച് സംസാരിച്ചു. തുടർന്ന്, ഡോക്ടറുടെ പരാതിയിൽ കാന്റോൺമെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആശുപത്രി സംരക്ഷണ നിയമം വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments