AlappuzhaLatest NewsKeralaNattuvarthaNews

ദേ​ശീ​യ പാ​ത​യി​ൽ വാഹനാപകടം : സ്കൂ​ട്ട​റി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടി സ്കൂ​ട്ട​ർ യാ​ത്രക്കാരി മരിച്ചു

കോ​ടം​തു​രു​ത്ത് കൗ​സ്ത​ഭം, ശ്രീ​പ​ത്മം വീ​ട്ടി​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ ര​മാദേ​വി (51) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: സ്കൂ​ട്ട​റി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടി സ്കൂ​ട്ട​ർ യാ​ത്രക്കാരി മ​രി​ച്ചു. കോ​ടം​തു​രു​ത്ത് കൗ​സ്ത​ഭം, ശ്രീ​പ​ത്മം വീ​ട്ടി​ൽ സു​നി​ലി​ന്‍റെ ഭാ​ര്യ ര​മാദേ​വി (51) ആ​ണ് മ​രി​ച്ച​ത്.

Read Also : അത്യാധുനിക സംവിധാനങ്ങൾ, കനത്ത സുരക്ഷ! ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു

ഇ​ന്ന​ലെ രാ​വി​ലെ 10.30-ന് ദേ​ശീ​യ പാ​ത​യി​ൽ കോ​ടം​തു​രു​ത്തി​നു സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം. സുനിലിനൊപ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ സ്കൂ​ട്ട​റി​ൽ ച​ര​ക്ക് ലോ​റി ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ ​നി​ന്ന് വീ​ണ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് സു​നി​ലി​നും പ​രി​ക്കേ​റ്റിട്ടുണ്ട്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​തം ഭാ​ഗിക​മാ​യി ത​ട​സപ്പെ​ട്ടു.

കു​ത്തി​യ​തോ​ട് പൊലീ​സ് സ്ഥലത്തെ​ത്തിയാണ് മൃ​ത​ദേ​ഹം തു​റ​വു​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലേക്ക് മാ​റ്റിയത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മ​ക്ക​ൾ അ​ഞ്ജ​ന, പ്ര​വീ​ണ. സംഭവത്തിൽ കു​ത്തി​യ​തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button