
തുറവൂർ: സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോടംതുരുത്ത് കൗസ്തഭം, ശ്രീപത്മം വീട്ടിൽ സുനിലിന്റെ ഭാര്യ രമാദേവി (51) ആണ് മരിച്ചത്.
Read Also : അത്യാധുനിക സംവിധാനങ്ങൾ, കനത്ത സുരക്ഷ! ലോകത്തിലെ ആദ്യത്തെ വനിത ഇന്റർസിറ്റി ബസ് ഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു
ഇന്നലെ രാവിലെ 10.30-ന് ദേശീയ പാതയിൽ കോടംതുരുത്തിനു സമീപമായിരുന്നു അപകടം. സുനിലിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സ്കൂട്ടറിൽ ചരക്ക് ലോറി തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് വീണ് ലോറിക്കടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. അപകടത്തിൽ ഭർത്താവ് സുനിലിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കുത്തിയതോട് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം തുറവുർ താലൂക്ക് ആശുപത്രിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. മക്കൾ അഞ്ജന, പ്രവീണ. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.
Post Your Comments