
നഷ്ടമായ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘സഞ്ചാർ സാഥി’ പോർട്ടലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര ടെലികോം- ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് സഞ്ചാർ സാഥി പോർട്ടൽ അവതരിപ്പിച്ചത്. മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്ഷനുകൾ അറിയാനും, അനാവശ്യ കണക്ഷനുകൾ വിച്ഛേദിക്കാനും ഈ പോർട്ടലിലൂടെ കഴിയുന്നതാണ്.
മൊബൈൽ ഫോൺ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താനും, ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സഞ്ചാർ സാഥി പോർട്ടലിലെ ടാഫ്കോപ് എന്ന മോഡ്യൂൾ സന്ദർശിച്ചാൽ ഒരാളുടെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയാൻ സാധിക്കും. കൂടാതെ, നഷ്ടപ്പെട്ട ഫോണുകൾ കണ്ടെടുത്താനും വീണ്ടെടുക്കാനും സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ മോഡ്യൂളിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഓപ്ഷൻ ഉപയോഗിച്ച് ഏത് സേവന ദാതാക്കളുടെ നെറ്റ്വർക്കിൽ ഉപയോഗിച്ചാലും പ്രവർത്തനരഹിതമാക്കാൻ കഴിയുന്നതാണ്.
Also Read: ‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം കുട്ടികളെ പഠിപ്പിക്കും’; മുഖ്യമന്ത്രി
സ്വന്തം പേരിൽ പുതിയ കണക്ഷനുകൾ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പോർട്ടലിലെ കെ.വൈ.എം എന്ന മെനു വഴി സേർച്ച് ചെയ്യാവുന്നതാണ്. ഇതിനായി ഫോൺ നമ്പർ രജിസ്റ്റർ ചെയ്തു കിട്ടുന്ന ഒടിപി നമ്പർ നൽകിയാൽ മതിയാകും. പുതിയത് പഴയതോ ആയ ഫോൺ വാങ്ങുമ്പോൾ അത് ഒറിജിനൽ ആണോ എന്നറിയാൻ ഐഎംഇഐ നമ്പർ നൽകിയതിനു ശേഷം പരിശോധിക്കാവുന്നതാണ്. പോർട്ടലിൽ ഇതുവരെ 4,81,888 ഫോണുകൾ ബ്ലോക്ക് ചെയ്യുകയും, 2,43,944 ഫോണുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments