Latest NewsKeralaNews

മഅദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം, നിരപരാധിത്വം തെളിയിച്ച് മഅദനി കേരളത്തിലേക്ക് വരും

മഅദനിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന് കര്‍ണാടകയിലെ പുതിയ സര്‍ക്കാര്‍ സഹായിക്കും: സലാഹുദ്ധീന്‍ അയ്യൂബി

കൊല്ലം: നിരപരാധിത്വം തെളിയിച്ച് മഅദനി കേരളത്തിലേക്ക് ഉടന്‍ വരുമെന്ന് മഅദനിയുടെ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി. കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രയത്‌നിച്ചവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അയ്യൂബി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

Read Also:പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ

മഅദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്ന് മകന്‍ സലാഹുദ്ധീന്‍ അയ്യൂബി പറയുന്നു. ബംഗളൂരു കേസിലും മഅദനി കുറ്റവിമുക്തനായി തിരിച്ചുവരും. പുതിയ കര്‍ണാടക സര്‍ക്കാര്‍ സഹായകരമായ ഇടപെടല്‍ നടത്തുമെന്ന് കരുതുന്നു. മഅദനിയെ നാട്ടിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും വിഡിയോയിലൂടെ സലാഹുദ്ധീന്‍ അയ്യൂബി പറഞ്ഞു.

അതേസമയം വലിയ തുക മഅദനിയുടെ സുരക്ഷക്കായി നല്‍കണമെന്ന് പറയുന്നത് അനീതിയാണ്. മഅദനിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും സലാഹുദ്ധീന്‍ അയ്യൂബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button