തൃശൂർ: താന്ത്രിക വിദ്യ സായത്തമാക്കി സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വേര്‍തിരിവുകളെ തിരുത്തിയെഴുതി തൃശൂർ സ്വദേശിനി ജ്യോത്സന. താന്ത്രിക വിദ്യ പഠിച്ച് പൂജാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന കേരളത്തിലെ ആദ്യ പെണ്‍കുട്ടിയാണ് ജ്യോത്സന. തൃശൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് ജ്യോത്സനയുടെ പൂജ. പൂജാരിയായ അച്ഛൻ പത്മനാഭനാണ് ഗുരു. ക്ഷേത്രമുറ്റത്ത് ഓടിക്കളിച്ച് വളര്‍ന്ന ജ്യോത്സന ചരിത്രമാണ് എഴുതുന്നത്.
കേരളത്തിലെ ആദ്യ വനിതാ തന്ത്രികൂടിയാണ് ജ്യോത്സ്ന. തൃശൂര്‍ കാട്ടൂര്‍ പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലെത്തിൽ എത്തുന്നവർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണുള്ളത്. പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത് ജ്യോത്സനയാണ്. കര്മങ്ങളോടും മന്ത്രങ്ങളോടും ജ്യോത്സന ചെറുപ്പം മുതൽക്കേ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് കണ്ട് അച്ഛൻ പത്മനാഭന്‍ തന്നെയാണ് മകളെ താന്ത്രിക വിദ്യകള്‍ പഠിപ്പിച്ചത്.
2010 ലായിരുന്നു ജ്യോത്സ്നയുടെ ആദ്യപൂജ. പിന്നീടങ്ങോട്ട് പത്മനാഭന് കൂട്ടായി സ്ഥിരം ക്ഷേത്രത്തിലുണ്ടാകും. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സ്ത്രീകള്‍ എത്തിപ്പെടാത്ത മേഖലയിലേക്ക് കടന്ന് വന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജ്യോത്സന ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Post Your Comments