Latest NewsKeralaNews

കോളേജിൽ സംഘർഷം : വിദ്യാര്‍ഥിക്ക് കുത്തേറ്റു

മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് നിഹാലിനെ ആക്രമിച്ചത്.

മലപ്പുറം: കോളേജിൽ നടന്ന സംഘർഷത്തിൽ വിദ്യാര്‍ഥിക്ക് കുത്തേറ്റു. വളയംകുളം അസ്സബാഹ് കോളജിലാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമുണ്ടായത്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പൊന്നാനി സ്വദേശി നിഹാലിനാണ് (20) കൈക്ക് കുത്തേറ്റത്.

READ ALSO: ‘ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് നഗ്നതാപ്രദര്‍ശനം തന്നെയാണ് ശരണം’: മോശം കമന്റിനോട് പ്രതികരിച്ച് അഭയ ഹിരണ്‍മയി

ചാലിശ്ശേരി സ്വദേശിയ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് നിഹാലിനെ ആക്രമിച്ചത്. കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. നിഹാലിന്റെ കൈയ്യില്‍ പത്തോളം തുന്നലുകള്‍ ഉണ്ട്.

shortlink

Post Your Comments


Back to top button