Latest NewsNewsBusiness

നാലാം പാദത്തിൽ റെക്കോർഡ് അറ്റാദായവുമായി ബാങ്ക് ഓഫ് ബറോഡ

ഇത്തവണ പലിശ വരുമാനം 33.8 ശതമാനം വർദ്ധനവോടെ 11,526 കോടി രൂപയാണ് ഉയർന്നത്

നാലാം ഫലങ്ങൾ പുറത്തുവിട്ടതോടെ റെക്കോർഡ് അറ്റാദായവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 4,775.3 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ തവണ 168 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന പലിശ വരുമാനം, വായ്പ വളർച്ച എന്നിവയാണ് അറ്റാദായം ഉയരാൻ സഹായിച്ച പ്രധാന ഘടകങ്ങൾ.

ഇത്തവണ പലിശ വരുമാനം 33.8 ശതമാനം വർദ്ധനവോടെ 11,526 കോടി രൂപയാണ് ഉയർന്നത്. കൂടാതെ, അറ്റ പലിശ മാർജിൻ 3.53 ശതമാനമാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ബാങ്കിന്റെ ആസ്തി നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്ക്രിയ ആസ്തി മുൻ വർഷം സമാനപാദത്തിലെ 6.61 ശതമാനത്തിൽ നിന്നും 3.79 ശതമാനമായാണ് കുറഞ്ഞത്. കൂടാതെ, അറ്റ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 1.72 ശതമാനത്തിൽ നിന്നും 0.89 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

Also Read: ‘ഇസ്ലാം വിരുദ്ധം’ : ദ കേരള സ്‌റ്റോറിക്ക് പിന്നാലെ ‘ഫര്‍ഹാന’യ്ക്കും ഫത്വ

shortlink

Related Articles

Post Your Comments

Related Articles


Back to top button